ബെഡ്റൂം ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

0
290

ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ.  വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്‌.  വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം കൃത്യമായി ഒരുക്കാനുള്ള ചില കുറുക്കുവഴികളിതാ.

ആദ്യം തന്നെ പറയട്ടെ ഫര്‍ണിച്ചറുകള്‍ പരമാവധി ഒഴിവാക്കി കിടപ്പറ ഒരുക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാല്‍ ഉള്ള ഫര്‍ണിച്ചറുകള്‍ ബെഡ്‌റൂമില്‍ സ്ഥലമുണ്ടെന്നു തോന്നിപ്പിക്കും വിധം ഒതുക്കിയിടുകയും വേണം. കട്ടില്‍, ഡ്രസ്സിംഗ് ടേബിള്‍, അലമാര എന്നിവ എവിടെയാണ്  ഇടേണ്ടത് എന്നു ആദ്യം തന്നെ തീരുമാനിക്കാം.

ഡ്രസിങ് ടേബിൾ ഇടാനുള്ള സ്ഥലം ബെഡ്റൂം പണിയുമ്പോൾ തന്നെ തീരുമാനിക്കണം. കാട്ടിലിനോട് ചേർത്ത ഡ്രസിങ് ടേബിൾ ഇടുന്ന രീതി സാധാരണമാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മേക്കപ്പ് സാധനങ്ങൾ വീണ് കിടക്ക വിരിപ്പിന്‍റെ വൃത്തി നഷ്ടമാകും. അതുകൊണ്ടുതന്നെ മുറിയുടെ ഏതെങ്കിലും മൂലയിൽ ഡ്രസിങ് ടേബിളിനുള്ള സ്ഥാനം കണ്ടെത്തുന്നതാണ് നല്ലത്.

മാസ്റ്റര്‍ ബെഡ് റൂം പണിയുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സ്ഥലക്രമീകരണത്തിലാണ്‌. വീടിന്‍റെ വിശാലതയ്ക്ക് അനുസൃതയിവേണം മാസ്റ്റര്‍ ബെഡ്റൂം ക്രമീകരിക്കാന്‍. യഥേഷ്ടം കാറ്റും വെളിച്ചവും കയറത്തക്ക വിധമാകണം മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ക്രമീകരിക്കേണ്ടത്. സിറ്റിംഗ് പ്ലെയിസുകള്‍ ക്രമീകരിക്കുമ്പോള്‍ സ്വകാര്യതയെ ഹനിക്കാത്തവിധമാകണം.

മിക്കവരും ബെഡ്‌റൂമില്‍ പ്രകാശം കൂടിയ ലൈറ്റുകള്‍ പിടിപ്പിക്കാറുണ്ട്. ഇത് നല്ലതല്ല. പ്രകാശം അധികമില്ലാത്ത, ഷേഡുള്ള ലൈറ്റുകള്‍ പിടിപ്പിക്കാം. ആവശ്യമെങ്കില്‍ ടേബിള്‍ ലാമ്പുകള്‍ കൂടി വെയ്ക്കാം. ഇളം ഷേഡുകളിലുള്ള പെയിന്‍റുകളാണ് ബെഡ് റൂമുകള്‍ക്ക് നല്ലത്. ചുവരിലെ നിറങ്ങള്‍ക്ക് മാച്ച് ചെയ്യുന്ന വിധത്തിലുള്ള ബെഡ്ഷീറ്റുകള്‍ മുറിയ്ക്ക് നല്ല ആകര്‍ഷകത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here