സ്വപ്നക്കൂടാരത്തിന് അഴകേകും വാതിലുകള്‍….

0
266

ഏതൊരു വീടിന്‍റെയും പുറംമോടിക്കും അകംമോടിക്കും ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണ് വാതിലുകള്‍. ഇതിനെല്ലാം പുറമേ വീടിന്‍റെ സുരക്ഷാ കവചമായി കാണുന്ന ാെന്നാണ് വാതിലുകള്‍. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. ഒരു വീടിന്‍റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും വാതില്‍ തന്നെ.

നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്. വ്യത്യസ്തങ്ങളായ ചില വാതിലുകള്‍ ഇതാ…

പ്രവേശന വാതില്‍

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വീടൊ മറ്റ് എന്ത് കെട്ടിടവുമാകട്ടെ അതിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതിലായിരിക്കുമിത്. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്ന വാതിലും ഇതു തന്നെ. പ്രധാന വാതിലായതിനാല്‍ ഇത് വളരെ മനോഹരവും ബലവുമുള്ളതായിരിക്കണം. കേരളീയ സാഹചര്യങ്ങളനുസരിച്ച്‌ മരം കൊണ്ടുള്ള പ്രവേശന വാതിലാണ് ഉത്തമം.

ഇന്‍റീരിയര്‍ വാതിലുകള്‍

വീടിനുള്ളിലെ മുറികളുമായി ബന്ധിപ്പിക്കുന്നതാണ് ഈ വാതിലുകള്‍. വളരെ സാധാരണമായ രീതിയിലും ചുരുങ്ങിയ ചെലവിലും ഈ വാതിലുകള്‍ ഉണ്ടാക്കാം. പ്ലൈവുഡ്, ഫൈബര്‍ തുടങ്ങിയവ കൊണ്ട് ഇവനിര്‍മ്മിക്കാം.

ഗ്ലാസ് വാതിലുകള്‍

ഏറ്റവും മനോഹരമായ വാതിലുകളാണ് ചില്ലു വാതിലുകള്‍. പ്ലെയിന്‍ ഗ്ലാസ്സും അലങ്കാരപണികളടങ്ങിയ ഗ്ലാസും ഉപയോഗിച്ച്‌ ഈ വാതിലുകള്‍ നിര്‍മ്മിക്കാനാവും.

ലോഹ വാതിലുകള്‍

വളരെ ദൃഢമായവയായിരിക്കും ലോഹങ്ങള്‍ കൊണ്ടുള്ള വാതിലുകള്‍. അതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷ നല്‍കാനും ഈ വാതിലുകള്‍ക്കാവും. ഇരുമ്പ്, ഓട്, അലുമിനിയം തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും വാതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here