ഹോം ഇന്‍റീരിയര്‍; അറിയേണ്ടതും അനുകരിക്കേണ്ടതും

0
320

കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം  ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി  പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ  ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുതല്‍ തന്നെ അതിന്‍റെ ഇന്‍റീരിയറും പ്ലാന്‍ ചെയ്‌താല്‍, നമ്മുടെ മനസിനിണങ്ങുന്ന ഇന്‍റീരിയര്‍ ബുദ്ധിമുട്ട് കൂടാതെ പ്രാവര്‍ത്തികമാക്കാം. ജാലകങ്ങളുടെ സ്ഥാനം, മതില്‍, ഗേറ്റ്‌, ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങിയ പല കാര്യങ്ങളും അനുയോജ്യമാം വിധം ഒത്തു ചേരുമ്പോഴാണ് ഒരു വീട് ഒരു കലാ സൃഷ്ടി  പോലെ  മനോഹരമാകുന്നത്.

ശൈലിക്ക് ഇണങ്ങുന്ന  ഇന്‍റീരിയര്‍

കണ്ടംപ്രറി, മിനിമല്‍, ക്ലാസിക് എന്നു തുടങ്ങി ഇന്‍റീരിയറിനെ നമുക്ക് പലതായി തരം തിരിക്കാം.

വീടിന്‍റെ പ്ലാനും കുടുംബാംഗങ്ങളുടെ അഭിരുചിയും അനുസരിച്ച് നമുക്ക് യോജിച്ച ഇന്‍റീരിയര്‍ തിരഞ്ഞെടുക്കാം.

ആവശ്യങ്ങള്‍ക്ക് മുന്‍ഗണന

കുടുംബാങ്ങളുടെ എണ്ണം, അവരുടെ ആവശ്യങ്ങള്‍, പ്രായം തുടങ്ങിയവ  പരിഗണിച്ചു വേണം ഇന്‍റീരിയര്‍ തിരഞ്ഞെടുക്കുവാന്‍. പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത് പോലെയുള്ള സൗകര്യങ്ങള്‍ ആവില്ലല്ലോ പ്രായമായവര്‍ക്ക് വേണ്ടിവരിക.

ബഡ്ജറ്റ്

നിശ്ചിത ബഡ്ജറ്റില്‍ ഒതുങ്ങി നിന്നുകൊണ്ട് ഇന്‍റീരിയര്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നമ്മുടെ ആവശ്യങ്ങളും വേണ്ടിവന്നാല്‍ ബഡ്ജറ്റും  ആര്‍ക്കിടെക്റ്റിനെ അറിയിച്ച് ഉചിതമായ ഒരു ഇന്‍റീരിയര്‍ ഡിസൈന്‍ പ്ലാന്‍ തയ്യാറാക്കണം.

ഗുണ മേന്മയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഇന്‍റീരിയര്‍ പില്‍ക്കാലത്ത് അധിക ബാധ്യത വരുത്തും.

ഇമ്പ്ലിമെന്‍റേഷന്‍

ഇന്‍റീരിയര്‍ വര്‍ക്ക് ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പ്ലാന്‍ തയ്യാറാക്കി, നടത്താന്‍ പോകുന്ന വര്‍ക്കുകളെ കുറിച്ച് ഒരു മുന്‍ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇതിനായി 2D,  3 D ഡിസൈന്‍ തയ്യാറാക്കുന്നത് ഉചിതമായിരിക്കും. വിദേശത്തിരുന്നോ, സൈറ്റില്‍ പോകാതെ തന്നെയോ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് 3D ഡിസൈന്‍ സഹായകരമായിരിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്