വാസ്തുപ്രകാരം കണ്ണാടി ഇങ്ങനെ വെക്കണം

0
240

വീടിന്‍റെ ഐശ്വര്യത്തിനും ഏറ്റവും അധികം സഹായിക്കുന്നത് കണ്ണാടിയുടെ സ്ഥാനം തന്നെയാണ്. കണ്ണാടിയുടെ സ്ഥാനം നോക്കിയും കണ്ണാടിയുടെ മറ്റ് പ്രത്യേകതകള്‍ നോക്കിയും നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്.

വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്.  എങ്ങനെയുള്ള കണ്ണാടി വെക്കണം, എങ്ങനെയുള്ള കണ്ണാടി വെക്കരുത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വാസ്തു പ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഭിത്തിയില്‍ കണ്ണാടി വെയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം. വാസ്തു ശാസ്ത്ര പ്രകാരം ചില നിയമങ്ങള്‍ കണ്ണാടി സ്ഥാപിക്കുമ്പോഴും പാലിക്കേണ്ടതാണ്.

കൂടുതല്‍ നേരം

വാസ്തുവനുസരിച്ച്‌ കണ്ണാടിയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂടുതല്‍ നേരം കണ്ണാടിയില്‍ നോക്കുന്നത്. വാസ്തു ശാസ്ത്ര പ്രകാരം വളരെ നേരം കണ്ണാടിയില്‍ നോക്കുമ്പോള്‍ അത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിയ്ക്കും. അതുകൊണ്ട് ഇത്തരത്തില്‍ ഒരു ശീലം ഉണ്ടെങ്കില്‍ അതിനെ മാറ്റുന്നതിന് ശ്രദ്ധിക്കുക.

ബെഡ്‌റൂമിലെ കണ്ണാടി

ബെഡ് റൂമില്‍ പലപ്പോഴും കണ്ണാടി ഉണ്ടാവുന്നു. എന്നാല്‍ ഇത് അല്‍പം ശ്രദ്ധിക്കണം. കാരണംകിടപ്പറയില്‍ കണ്ണാടി അത്യാവശ്യമായി വേണ്ട ഒന്ന് തന്നെയെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രാത്രി സമയത്ത് ഇത് മൂടിയിടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്‌ നിങ്ങള്‍ ഉറങ്ങുമ്ബോള്‍ അല്ലെങ്കില്‍ നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഇത് കാരണമാകും.

ബെഡിനോട് ചേര്‍ന്ന് കണ്ണാടി

നിങ്ങളുടെ കിടക്കയോട് ചേര്‍ന്നാണ് കണ്ണാടിയെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. കാരണം ബെഡ്റൂമിലെ കണ്ണാടി നോക്കുമ്പോള്‍ അതിന്‍റെ പ്രതിഫലനം നിങ്ങളുടെ ബെഡ്ഡിനോട് ചേര്‍ന്നാണെങ്കില്‍ അത് നിങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദൗര്‍ഭാഗ്യം കൊണ്ട് വരും. അതുകൊണ്ട് ഇത്തരം ശീലങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതൊക്കെ അല്‍പം വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.

പൂമുഖത്തെ കണ്ണാടി

പൂമുഖത്തെ കണ്ണാടി പലപ്പോഴും പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. വീടിന്‍റെ പൂമുഖത്ത് കണ്ണാടി സ്ഥാപിക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കാം. കാരണം വീടിന്‍റെയും ജോലിസ്ഥലത്തിന്‍റെയുമെല്ലാം പ്രവേശനം ഒരിക്കലും കണ്ണാടിയില്‍ പ്രതിഫലിയ്ക്കരുത്. ഇതും പലപ്പോഴും വീടിനും വീട്ടുകാര്‍ക്കും വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം വാസ്തു ശാസ്ത്രപരമായ കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

 
വാഷ്‌ബേസിന് അടുത്ത് കണ്ണാടി

വാഷ്‌ബേസിന് അടുത്ത് കണ്ണാടി സ്ഥാപിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലരുടേയും വീട്ടില്‍ ബാത്ത്റൂമിന് പുറത്ത് വാഷ് ബേസിന് അടുത്തായി കണ്ണാടി ഉണ്ടാവും. എന്നാല്‍ ഇതിന് ചുമരിന്റെ മധ്യഭാഗം ഉപയോഗിക്കുക. അല്ലാത്ത പക്ഷം വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഒരു കണ്ണാടി

വീടിന്‍റെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഒരു കണ്ണാടി വെയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ വീട്ടില്‍ ആരോഗ്യവും സന്തോഷവും സംതൃപ്തിയും സമൃദ്ധിയും കൊണ്ട് വരുന്നു. മാത്രമല്ല അപകടങ്ങള്‍ തടയുകയും ചെയ്യുന്നു.

സാമ്പത്തികം മെച്ചപ്പെടുത്തുകയോ

നിങ്ങളുടെ സാമ്ബത്തികം മെച്ചപ്പെടുത്തുകയോ ബിസിനസ്സില്‍ കൂടുതല്‍ ലാഭം നേടുകയോ ചെയ്യണമെങ്കില്‍ ഒരു ഭാഗ്യമുള്ള വസ്തുവിന്‍റെ പ്രതിഫലനം കണ്ണാടിയില്‍ കാണുന്ന തരത്തില്‍ കണ്ണാടി വെയ്ക്കുക. പ്രത്യേകിച്ച്‌ ലാഫിംഗ് ബുദ്ധ പോലുള്ള വസ്തുക്കള്‍.

പൊട്ടിയ കണ്ണാടി

ഒരിക്കലും പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത്. ഇത് നിര്‍ഭാഗ്യത്തെ വിളിച്ച്‌ വരുത്തും. മാത്രമല്ല ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രമേ ഇതിലൂടെ ഉണ്ടാവൂ.

എല്ലാ സ്ഥലങ്ങളിലും കണ്ണാടി

കൃത്യമായ സ്ഥലത്ത് മാത്രം ഒരു കണ്ണാടി വെയ്ക്കുക. എല്ലാ സ്ഥലങ്ങളിലും കണ്ണാടി തൂക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നു.