പെയിന്‍റിനുമുണ്ട്, വാസ്തു

0
291

വാസ്തു നോക്കാതെ വീടു പണിയാന്‍ ധൈര്യം കാണിക്കുന്നവര്‍ ചുരുക്കമാണ്. വീടിന്‍റെയും മുറികളുടേയും സ്ഥാനം നോക്കാന്‍ മാത്രമല്ല, ഫര്‍ണിച്ചറുകള്‍ക്കും ചെടികള്‍ക്കും,എന്തിന് പെയിന്‍റിനു പോലും വാസ്തു ബാധകമാണ്.

പെയിന്‍റിന് നിങ്ങളുടേയും വീടിന്‍റെയും മൂഡില്‍ മാറ്റം വരുത്താന്‍ സാധിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പെയിന്‍റിന്‍റെ നിറം നാമറിയാതെ തന്നെ നമ്മുടെ മനസിനെയും വികാരങ്ങളേയും ബാധിയ്ക്കുന്നുമുണ്ട്. വാസ്തുവിന്‍റെ നല്ല ഗുണങ്ങള്‍ക്കായി ഏതു വിധത്തിലുള്ള പെയിന്‍റുകള്‍ എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തെ കുറിച്ചറിയൂ,

ലിവിംഗ് റൂമിലെ പെയിന്‍റായിരിക്കും ആരുടേയും ശ്രദ്ധയില്‍ പെട്ടെന്നു പെടുക. മഞ്ഞ, നീല, പച്ച, ബെയ്ജ് നിറങ്ങള്‍ ലിവിംഗ് റൂമില്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പിങ്ക്, ഇളം പച്ച, ഇളം നീല നിറങ്ങളായിരിക്കും വാസ്തു പ്രകാരം കിടപ്പുമുറിയ്ക്ക് കൂടുതല്‍ ചേരുക. ഇത് ഊഷ്മളതയും ശാന്തതയും നല്‍കുന്ന നിറങ്ങളാണ്. അടുക്കളയില്‍ ഓറഞ്ച്, കടും റോസ്, ചോക്കലേറ്റ്, മഞ്ഞ, വെള്ള നിറങ്ങള്‍ ഉപയോഗിക്കാം.

ഡൈനിംഗ് റൂമില്‍ വാസ്തു പ്രകാരം ഇളം നിറങ്ങളാണ് കൂടുതല്‍ നല്ലത്. പിങ്ക്, പച്ച, നീല എന്നിവയുടെ ഇളം നിറങ്ങള്‍ ഡൈനിംഗ് മുറിയ്ക്ക് നല്ല ഗുണം നല്‍കും. കറുപ്പ്, വെള്ള, ഇവ കൂടിക്കലര്‍ന്ന നിറങ്ങള്‍ എ്ന്നിവ ഡൈനിംഗ് മുറിയില്‍ അടിയ്ക്കാതിരിക്കുന്നതാണ് നല്ലത്.

ബാത്‌റൂമില്‍ ഇളം നിറങ്ങളാണ് കൂടുതല്‍ നല്ലതെന്ന് വാസ്തുപ്രകാരം പറയാം. ഇത് ബാത്‌റൂമിന് പുതുമ നല്‍കും. വെള്ള, ഇളം നീല, ഇളം പച്ച തുടങ്ങിയവയെല്ലാം ബാത്‌റൂമില്‍ ഉപയോഗിക്കാവുന്ന നിറങ്ങളാണ്. വാസ്തുവനുസരിച്ചു മുറികള്‍ക്ക് പെയിന്റടിച്ചു നോക്കൂ. ജീവിതത്തില്‍ പൊസറ്റീവായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്നറിയാം.