വീട് നിര്‍മ്മാണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

0
270

നമ്മള്‍ വീടുപണിയുന്നവരോട് മനസ് തുറക്കണം. നമ്മള്‍ ജീവിക്കുന്ന കൂടുന്ന ഇടമാണല്ലോ വീട്. അത് നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് അഭിരുചിക്കിണങ്ങും വിധം തന്നെ വീട് പണിയുന്നവര്‍ നിര്‍മ്മിക്കണമെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് എന്തെന്ന് വ്യക്തമാക്കണം. കാരണം വീട് പണിത് അബദ്ധം പറ്റിയവര്‍ നിരവധി പേരാണ്. ഇപ്പോഴും അഭിപ്രായങ്ങള്‍ മാറ്റി മാറ്റി ഒടുവില്‍ വീട് പണിത് കുളമാക്കിയവരും അനേകമാണ്.

പിന്നെ മുന്‍ധാരണകള്‍ കാരണം സംഭവിക്കുന്ന അബദ്ധങ്ങളും ഉണ്ട്. വീട് നിര്‍മ്മാണത്തില്‍ സംഭവിക്കുന്ന പല പിഴവുകളും കണ്‍സ്ട്രക്ഷന്‍ സമയത്തു തന്നെ ഒഴിവാക്കണം. പണിയാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ നമ്മളുടെ വീടിനെ പറ്റി കൃത്യമായ ധാരണ വേണം. എത്ര മുറികള്‍, ബെഡ് റൂം, ഹാള്‍, കിച്ചണ്‍ എത്ര വലുപ്പം വേണം, എത്ര അറ്റാച്ച്ഡ് ബാത്ത്റൂം ആവശ്യമുണ്ട് എന്നിങ്ങനെ ശ്രദ്ധിക്കണം. മിടുക്കുള്ളവര്‍ വീടിന് അടിക്കുന്ന പെയിന്‍റിന്‍റെ നിറം വരെ ആലോചിച്ചു വെച്ചിട്ടുണ്ടാകും.

house,-kerala,-india

നമ്മുടെ വീട് നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം

* നമ്മുടെ വീടിനെ കുറിച്ചുള്ള പ്ലാനിങ് ഘട്ടത്തില്‍ നല്ല ധാരണവേണം. വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്ലോട്ടിന്‍റെ കിടപ്പ്, ആകൃതി എന്നിവ വളരെ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ പ്ലോട്ടിന്‍റെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്‍റെ സ്ട്രക്ച്ചറിനെ ബാധിക്കും. കൂടാതെ പ്ലോട്ട് എങ്ങനെയുള്ള നിലമാണെന്നും പരിശോധിക്കണം. നിലത്തിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാതെ വേണ്ടത്ര ഉറപ്പില്ലാത്ത തറകെട്ടി വീടു പണിത് കാറ്റിലോ മഴയിലോ തകര്‍ന്നുവീണ സംഭവങ്ങള്‍ അനവധിയാണ്. വീട് നിര്‍മ്മിക്കാനിരിക്കുന്ന പ്ലോട്ട് പാടമാണോ, ചതുപ്പുനിലമാണോ സാധാരണ പറമ്പാണോയെന്ന് പ്രത്യേകം പരിശോധിക്കണം.

* വീടുപണിയുടെ ബഡ്ജറ്റ് ആണ് ഏറ്റവും പ്രധാനം. നമ്മളുടെ ബഡ്ജറ്റിലൊതുങ്ങുന്ന വീടാണ് പണിയുന്നതെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. ഓരോ ഏരിയയിലും എത്ര രൂപ വരെ ചെലവഴിക്കാം എന്നതിനെ കുറിച്ച് നല്ല ധാരണവേണം.

* പ്ലോട്ട് ഉറപ്പുള്ള നിലമല്ലെങ്കില്‍, ആവശ്യമുള്ളിടത്ത് പൈലിങ് ചെയ്യുകയാണ് വേണ്ടത്. വ്യത്യസ്ത ലെവലിലുള്ള സ്ഥലത്ത് നിലം മുഴുവനും ഇടിച്ച് ഒരേ ലെവലാക്കി വീടുപണിയുന്നത് കണ്ടു വരാറുണ്ട്. ഇത് ചിലപ്പോള്‍ അനാവശ്യചെലവും സമയക്കൂടുതലുമാണ്. ഇതിനു പകരം വ്യത്യസ്ത ലെവലില്‍ തന്നെ മനോഹരമായി വീടുകള്‍ ഒരുക്കാന്‍ കഴിയുന്നതാണ്.

house,-kerala,-india

* നമ്മുടെ വീടുപണി കുറെ സമയത്തേക്ക് നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയാക്കുന്നതിനേക്കാള്‍ എത്രയും പെട്ടെന്ന് പണികള്‍ തീര്‍ക്കുന്ന വിധം ചെയ്യന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തിനെന്നു വെച്ചാല്‍ കുതിച്ചുകയറുന്ന കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനാണ്.

* വീടിന്‍റെ എക്സ്റ്റീരിയര്‍ ഏതു ശൈലിയില്‍ ഉള്ളതാകണമെന്ന ഐഡിയ നമ്മള്‍ക് വേണം. നമ്മള്‍ ആവശ്യപ്പെടുന്ന ശൈലിയില്‍ എക്സ്റ്റീരിയര്‍ പ്ളോട്ടിന് അനുയോജ്യമാകുമോയെന്നും പ്രത്യേകം പരിശോധിക്കണം.

* ചില വീടുകളിലാകട്ടെ എലിവേഷനിലും മറ്റും വിവിധ രൂപത്തിലുള്ള ഡിസൈന്‍ നല്‍കുന്നതു കണ്ടുവരാറുണ്ട്. അനാവവശ്യമായി പണം വാരി വലിച്ചുപയോഗിച്ചതു കൊണ്ടുമാത്രം വീട് ഭംഗിയാവില്ല. വീടിനു ചേരാത്ത അലങ്കാരങ്ങളും ഒഴിവാക്കാന്‍ മടിക്കരുത്.

* നമ്മുടെ വീടിന്‍റെ നിര്‍മ്മാണ ഘട്ടത്തില്‍ എയര്‍ ഹോള്‍, എക്സ്ഹോസ്റ്റ് ഫാന്‍, അല്ലെങ്കില്‍ A/c എന്നിവക്കുള്ള സ്ഥലം ഒഴിവാക്കിയിടാന്‍ മറക്കരുത്.

house,-kerala,-india

* നിര്‍മ്മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ലപോലെ ശ്രദ്ധിക്കണം. ഇവിടെയും കൃത്യമായ പ്ളാനിങ്ങോടെ കീശയിലൊതുങ്ങുന്ന പാകത്തില്‍ നല്ല ഗുണമുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ.. സ്ട്രക്ച്ചര്‍ നിര്‍മ്മാണമാണ് നടക്കുന്നതെങ്കില്‍ ആ ഘട്ടത്തിനാവശ്യമായ സാധനങ്ങള്‍ ഒരുമിച്ച് വാങ്ങണം.

* കൂടുതല്‍ ഭിത്തികള്‍ കൊണ്ട് നിറഞ്ഞ വീടിനേക്കാള്‍ നല്ലത് തുറന്ന സ്ഥലമുള്ള ഇടമാണ്. കുറഞ്ഞ സ്വകയര്‍ ഫീറ്റില്‍ വീടു നിര്‍മ്മിക്കുമ്പോള്‍ ലിവിങ്- ഡൈനിങ് ഏരിയകള്‍ തുറന്നിടാന്‍ സാധിക്കും. ഇതാകട്ടെ വീടിനുള്ളില്‍ കൂടുതല്‍ സ്പേസ് നല്‍കും.

house,-kerala,-india

* ജനലുകള്‍, വെന്‍റിലേഷന്‍ എന്നിവ അലങ്കാരത്തിന് മാത്രല്ലെന്ന്‍ ബോധം നമ്മള്‍ക്കും വീട് പണിയുന്ന ആര്‍ക്കിടെക്റ്റിനും ഉണ്ടായിരിക്കണം. അനാവശ്യമായി ജനാലകളും വെന്‍റിലേഷനും നല്‍കിയതു കൊണ്ട് വീടിന് ഭംഗി ഉണ്ടാകണമെന്നോ അകത്തളത്തില്‍ കൂടുതല്‍ വെളിച്ചവും വായുവും കിട്ടണമെന്നില്ല.