വീടിനെ അണിയിച്ചൊരുക്കാം…

0
301

വീടിന്‍റെ ഇന്‍റീരിയറിനെ  സുന്ദരമാക്കാൻ ധാരാളം കാശു ചെലവാക്കുന്നവരാണ് നമ്മളിലധികവും. അതിനു വേണ്ടി നിരവധി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ വീടിനെ മനോഹരമാക്കാൻ കഴിയുന്ന ധാരാളം മാർഗങ്ങൾ ഇപ്പോഴുണ്ട്. അവയിൽ ചിലതിലൂടെ കണ്ണോടിക്കാം.

മഹദ് വചനങ്ങളും ചൊല്ലുകളും

വീടിന്‍റെ ഇന്‍റീരിയർ ഭംഗിയാക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്ന രീതിയാണിത്. മനസിനു കുളിർമ നൽകുന്ന ഇത്തരം വാക്കുകൾ ദിവസങ്ങൾ ഉന്മേഷ പൂർവമാക്കാൻ സഹായിക്കുന്നു. പ്രിന്‍റ് ചെയ്യുകയോ ഫൊട്ടോയുടെ രൂപത്തിൽ ഉള്ളവയ്ക്കോ ആണ് ഏറ്റവുമധികം പ്രചാരം.

പിങ്ക് നിറത്തിലുള്ള അരയന്നങ്ങൾ

വിളക്കുകളെയും ഫർണിച്ചറുകളേയും അലങ്കരിക്കുന്ന
പിങ്ക് നിറത്തിലുള്ള അരയന്നങ്ങൾക്ക് ഇപ്പോൾ വൻ ജനപ്രീതായാണുള്ളത്. പൂക്കളോടോപ്പം കാണപ്പെടുന്ന അരയന്നങ്ങൾ‌ വീടുകൾക്ക് പ്രത്യേക ഭംഗി നൽകാൻ കഴിയുന്നുണ്ട്.

ഷെല്ലുകൾ കൊണ്ടുള്ള അലങ്കാരം

തികച്ചും ചെലവു കുറഞ്ഞതും എന്നാൽ‌ വളരെ ഭംഗിയുള്ളതുമായ അലങ്കാരമാണിത്. ഷെല്ലുകൾ ഉപയോഗിച്ചു കൊ‌ണ്ടുള്ള അലങ്കാരത്തിനു വീടിന്‍റെ രൂപത്തെത്തന്നെ മാറ്റാനുള്ള കെൽപ്പുണ്ട്. കടലാഴങ്ങളെ വീടിനുള്ളിലെത്തിക്കുമ്പോൾ കടലിന്‍റെ മനോഹാരിതയ്ക്കൊപ്പം അതിന്‍റെ സൗന്ദര്യവും നമ്മുടെ വീടിനു സ്വന്തമാകും.

കൃത്രിമ രോമം കൊണ്ടുള്ള അലങ്കാരങ്ങൾ

യഥാർഥ ചെമ്മരിയാടിന്‍റെ രോമത്തിനു വിലയേറെയായതിനാൽ, കൃത്രിമ രോമമാണ് ഇന്നു വീടലങ്കരിക്കാൻ ഉപയോഗിക്കുന്നത്.
അധികം ആഡംബരമാകാതെ വീടിനെ വളരെ ലളിതമാക്കി വെക്കാൻ അവയ്ക്കു കഴിയുന്നു. കൂടുതൽ വ്യത്യസ്തതയ്ക്കായി വെൽവെറ്റ്, ലിനിൽ, ലെതർ എന്നിവയുപയോഗിക്കാം.

വെള്ള നിറത്തിലുള്ള അലങ്കാരങ്ങൾ

വീടിനു ക്ലാസിക് ലുക്ക് നൽ‌കാൻ കഴിയുന്നതാണ് വെളുത്ത നിറം. എന്നാൽ എല്ലാ അലങ്കാരങ്ങളും വെളുത്ത നിറത്തിലാണെങ്കിൽ അത് കണ്ണിനു ചിലപ്പോൾ അരോചകമായിരിക്കും. നിറങ്ങൾക്കൊപ്പമുള്ള വെളുപ്പിന്‍റെ മിശ്രണം വീടിന്‍റെ സൗന്ദര്യം കൂട്ടാനുപകരിക്കും.