വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിലുപരി, ആഡംബരത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് മുന്നേറിയിരുന്നത്.
ധര്‍മ്മത്തേക്കാളുപരി സൗന്ദര്യത്തിനായിരുന്നു ഈയടുത്ത കാലം വരെ മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം...