Monday, December 23, 2024
  കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ അനുഭവപ്പെടും.    ഏറ്റവുമധികം ചെലവു വരുന്നതും ഒരുപാട് സമയം വേണ്ടതും ബുദ്ധിമുട്ടേറിയതുമാണ് ഓരോ പുതുക്കിപ്പണിയലുകളും....
ഒരു വീട്ടിലെ ഏറ്റവും പ്രധാനപെട്ടയിടങ്ങളില്‍ ഒന്നാണ് കിടപ്പറ.  വീട്ടിലെ അംഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കില്‍ കിടപ്പ്മുറിയെ വിളിക്കാം. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ കിടപ്പറ എങ്ങനെയാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ മിക്കവരും അഭിപ്രായങ്ങള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്‌.  വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമായ ബെഡ്റൂം കൃത്യമായി ഒരുക്കാനുള്ള ചില കുറുക്കുവഴികളിതാ. ആദ്യം തന്നെ...
വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണിയില്‍ ഒരുക്കാന്‍ വിഘാതമാകാറുണ്ട്. പക്ഷേ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും മനോഹരമായ പൂന്തോട്ടമാക്കാനുമെല്ലാം ബാല്‍ക്കണിയെ നമുക്ക് മാറ്റിയെടുക്കാം. വെള്ളം അടിച്ച് കയറാതെ മാറ്റണം മഴയുള്ള സമയങ്ങളില്‍ ഉള്ളിലേക്ക് വെള്ളം അടിച്ചു കയറാത്ത രീതിയില്‍ ബാല്‍ക്കണി മറയ്ക്കാന്‍...
ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ആശിച്ചു മോഹിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ കൈ പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കുകയും ചെയ്യാം. വീടിനു...
അകത്തളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. അതിലെ പുതിയ ട്രെന്‍റ് ഗോവണികളില്‍ വന്ന പുതിയ ഡിസൈനുകളാണ്. സ്റ്റീലുകളിലും തടിയിലും പണിയുന്ന ഗോവണികളില്‍ പുതിയ പുതിയ ഡിസൈനുകള്‍ ഇന്ന് വന്നുകൊണ്ടേയിരിക്കുന്നു.  സ്റ്റെയിന്‍ലെസ് സ്റീലും തടിയും ചേര്‍ന്നുള്ള കോംബിനേഷനാണ് ഗോവണികളില്‍ ലേറ്റസ്റ് ട്രെന്‍ഡ്. ഇതില്‍ സ്പൈന്‍ ഡിസൈനിംഗ് കൂടി ചേര്‍ക്കുമ്പോള്‍ ഗോവണികള്‍ക്ക് പുതിയ സ്റ്റൈല്‍ നല്‍കുന്നതിനോടൊപ്പം...
സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്‍റിക് ആക്കാൻ ചില വഴികൾ ഉണ്ട്. നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റം.കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്,...
സുന്ദരമായ ഒരു നിറംമതി വീടിന്‍റെ മനോഹാരിതയെ വാനോളം ഉയര്‍ത്താന്‍. ഓര്‍ക്കേണ്ടത് അധികമായാല്‍ അമൃതും വിഷമാകുമെന്ന സത്യം മാത്രം. ലാന്‍ഡ്‌സ്‌കേപ്പിങ് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. കൊളോണിയല്‍ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീന്‍ നിറം നല്‍കാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച. കണ്ടംപററി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ....
ഒരു ഗെറ്റ് ടുഗതര്‍ സ്പേസ് അല്ലെങ്കില്‍ പാര്‍ട്ടി സ്പേസ് എന്നത് ഇന്നത്തെ വീടുകളില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഇത് ഒരു നല്ല കാര്യവുമാണ്. തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയും. പാര്‍ട്ടി സ്പേസ് ഒരുക്കുന്നതിന് പ്രത്യേകം സ്ഥലം ഒന്നും കണ്ടു പിടിക്കേണ്ട ആവശ്യമില്ല. റൂഫ്‌ടോപ് തന്നെ ധാരാളം. പലപ്പോഴും...
വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്. വ്യത്യസ്തങ്ങളായ ചില വാതിലുകളെ പരിചയപ്പെടാം. പ്രവേശന വാതില്‍ പേരുസൂചിപ്പിക്കുന്നതു പോലെ...
കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം  ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി  പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ  ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുതല്‍ തന്നെ അതിന്‍റെ ഇന്‍റീരിയറും പ്ലാന്‍ ചെയ്‌താല്‍,...

Ads

Recent Posts