അഴകോടെ ഒരുക്കിയെടുക്കാം ഡൈനിംഗ് റൂം..

0
301

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലെങ്കിലും ഡൈനിംഗ് റൂമുകൾ ഒരു വീട്ടിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. മിക്ക വീടുകളുടെയും കിടപ്പുമുറികളുടെയും അടുക്കളയുടെയും ​എൻട്രിയും സ്​റ്റെയറുമെല്ലാം ഇൗ ​സ്​പേസിലാണ്​ സംഗമിക്കുന്നത്​. അതുകൊണ്ടു തന്നെ വളരെ ആകർഷമായാണ്​ ഡൈനിങ്​ റൂം ഡിസൈൻ ചെയ്യാറുള്ളത്​. ഡൈനിങ്​ റൂമി​ലെ പ്രധാനഘടകങ്ങളായ വാഷ്​ബേസ്​, ക്രോക്കറി ഷെൽഫ്​ എന്നിവയും അതിമനോഹരമായാണ്​ ഡിസൈനർമാർ ഒരുക്കുന്നത്.

  ഡൈനിംഗ്​ റൂമിൽ പ്രധാനി ഉൗൺമേശ തന്നെയാണ്​. മുറിയുടെ വലുപ്പത്തിനും കുടുംബാംഗങ്ങളുടെ എണ്ണത്തിനുമനുസരിച്ചുള്ള ടേബിൾ വേണം തെരഞ്ഞെടുക്കാൻ. ​ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുമ്പോൾ തന്നെ എത്ര സീറ്റുകൾ വേണമെന്ന് ഉറപ്പിക്കണം. സാധാരണയായി ഡൈനിംഗിന്​ ആറ് സീറ്റുകളാണ് ഉണ്ടാകുക. എന്നാൽ വലിയ കുടുംബമാണെങ്കിൽ എട്ടും പത്തും സീറ്റുള്ള ടേബിൾ വരെ ഒരുക്കേണ്ടിവരും. അത്തരം വീടുകളിൽ ഡൈനിംഗ് റൂം വലുതായി നിർമിക്കാൻ നേരത്തെ ഒാർമിപ്പിക്കണം.

Related image  ഉൗൺമേശയ്ക്ക്​ ചുറ്റും പ്രയാസമില്ലാതെ നടക്കാനുള്ള സ്ഥലം വേണം. ഊണുമേശകൾ പലവിധത്തിലുള്ളവ ഇപ്പോൾ സുലഭമാണ്. ഗ്ലാസിട്ടതും തടിയുടേതും അങ്ങനെ ഏതു തരവും നമുക്ക് തിരഞ്ഞെടുക്കാം. എന്നാൽ മുറിക്കും പെയിന്‍റിംഗിനും അനുയോജ്യമായവ തെരഞ്ഞെടുക്കുക. സൂര്യപ്രകാശവും വായുവും അകത്തളത്തിലേക്ക്​ കടന്നുവരുന്ന രീതിയിലാകണം ഊണുമുറിയിൽ വെന്‍റിലേഷൻ നൽകേണ്ടത്​.

ഉൗണുമുറിയോടു ചേർന്നാണ്​ വാഷ്ബേസിന്‍ നൽകാറുള്ളത്​. ഇന്നത്​ വാഷ്​ കൗണ്ടർ എന്നരീതിയിൽ അത്യാധുനിക സൗകര്യത്തോടുള്ള സ്​പേസായാണ്​ ഡിസൈൻ ചെയ്യുന്നത്.  ഡൈനിങ്​ സ്​പേസിലേക്ക്​ കാണുന്ന രീതിയിൽ വാഷ്ബേസിൻ കൊടുക്കാതെ അൽപം മാറ്റിവെക്കുന്നതാണ് നല്ലത്.ഇതിന് പറ്റിയ സ്​ഥലം നിർമാണ സമയത്ത് കണ്ടു പിടിക്കാവുന്നതാണ്.

Related image

സ്റ്റെയർകേസി​​​​​​ന്‍റെ രണ്ടാമത്തെ ​ഫ്ലൈറ്റ് ഉള്ള സ്​ഥലം സാമാന്യം ഉയരത്തിലാകുന്നതിനാൽ അവിടെ വാഷ്​കൗണ്ടർ ഒരുക്കാം. അതല്ലെങ്കിൽ ഒരു പ്രത്യേക സ്​ഥലം വാഷ്​കൗണ്ടർ ആയി വെക്കാവുന്നതാണ്. വാഷര്‍ കൗണ്ടര്‍ ഡിസൈനര്‍ ചെയ്യുമ്പോള്‍ അടിവശത്ത് സ്റ്റോറേജും നൽകാവുന്നതാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here