പൂജാമുറി എവിടെ വേണം?

0
294

പൂജാമുറി  വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വാസ്തു പ്രകാരം വടക്ക്-കിഴക്കായാണ് പൂജാമുറി വരേണ്ടത്. കിഴക്കും വടക്കും പൂജാമുറിക്ക് പറ്റിയ സ്ഥാനങ്ങൾ തന്നെ. എന്നാൽ പൂജാമുറി ഒരു കാരണവശാലും തെക്ക്-കിഴക്ക് ദിക്കിൽ വരാൻ പാടില്ല.

അടുക്കളയുടെ തൊട്ടടുത്തായോ, ബെഡ് റൂമിലോ, ബാത്ത് റൂമിന്നടുത്തായോ  പൂജാമുറി പണിയരുത്. സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവർ ഉണ്ട്. ഇത് തെറ്റായ ഒരു പ്രവണതയാണ്. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.

പൂജാമുറിയുടെ മേൽക്കൂര പിരമിഡ് ആകൃതിയിൽ ആയിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ മുറിയിൽ പോസിറ്റീവ് എനർജി ഉണ്ടാവും എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. പൂജാമുറിയുടെ വാതിലുകൾ കിഴക്കോട്ടോ വടക്കോട്ടോ തുറക്കുന്നത് ആവണം. നല്ല മരം കൊണ്ട് പണിത രണ്ടു പാളിയുള്ള വാതിലുകൾ ആവുന്നതാണ് നല്ലത്.

പൂജാമുറിയുടെ ചുവരിൽ കടും നിറങ്ങൾ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കുക. വിഗ്രഹങ്ങൾ, പ്രതിമകൾ ഇവ ഒഴിവാക്കുക. പൂജാമുറി വൃത്തിയായി സൂക്ഷിക്കുക.

വിഗ്രഹങ്ങൾ വെക്കുകയാണെങ്കിൽ അവയുടെ ഉയരം ഒരിക്കലും 18 inch ൽ കൂടരുത്. വിഗ്രഹങ്ങൾ ഒരിക്കലും തറയിൽ വെക്കരുത്. പ്രാർഥിക്കുന്ന ആളിന്റെ ചെസ്റ്റ് ലെവലിൽ വിഗ്രഹങ്ങളുടെ കാല്പാദം വരുന്ന വിധത്തിലാണ് വിഗ്രഹങ്ങൾ വെക്കേണ്ടത്. പൊട്ടിയ വിഗ്രഹങ്ങൾ പൂജാമുറിയിൽ വെക്കാൻ പാടില്ല. അത് പോലെ മരിച്ചു പോയവരുടെ ഫോട്ടോകൾ പൂജാമുറിയിൽ വെക്കരുത്.

ചുവരിൽ നിന്ന് ഒരിഞ്ചു മാറി വേണം വിഗ്രഹങ്ങൾ വെക്കാൻ. ഒരു വിഗ്രഹത്തിന് അഭിമുഖമായി മറ്റു വിഗ്രഹങ്ങൾ വെക്കരുത്. ഗണേശ വിഗ്രഹം വെക്കേണ്ടത് വടക്ക് ദിക്കിൽ തെക്ക് മുഖം വരുന്ന വിധം വേണം സ്ഥാപിക്കാൻ. മഹാ വിഷ്ണുവിന്‍റെ വിഗ്രഹം കിഴക്ക് വശത്ത്, പടിഞ്ഞാറ് മുഖം വരുന്ന രീതിയിൽ വെക്കണം.