വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും
പൂക്കളും പോസിറ്റീവ് ഊര്‍ജ്ജവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഒരു ഗ്ലാസ്സിലോ ബൗളിലോ അല്‍പം വെള്ളം എടുത്ത് അതില്‍ അല്‍പം ഫ്രഷ് പൂക്കള്‍ എടുത്ത് വെക്കുക. ഇത് വീട്ടില്‍ നിറയെ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് വീട്ടിലെ നെഗറ്റീവിറ്റി ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കലും വീട്ടില്‍ ഉണങ്ങിയ പൂക്കള്‍ വെക്കാന്‍ പാടില്ല. ഇത് പല വിധത്തില്‍ വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇലകള്‍
പല വീടിന്‍റെയും മുന്നില്‍ പല വിധത്തിലുള്ള ഇലകള്‍ തൂക്കിയിട്ടിരിക്കുന്നത് നമ്മളില്‍ പലരും കണ്ടിട്ടുണ്ട്. ആലില, മാവിന്റെ ഇല, അശോകത്തിന്‍റെ ഇല എന്നിവ കോര്‍ത്ത് പ്രധാന വാതിലിനു മുന്നില്‍ തൂക്കിയിട്ടിട്ടുണ്ടാവും. ഇതെല്ലാം വീട്ടില്‍ ലക്ഷ്മീ ദേവി വരുന്നതിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലൂടെ നമുക്ക് പല വിധത്തില്‍ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വീട്ടില്‍ പോസിറ്റീവിറ്റി നിറക്കുന്നതിനും ഇത് സഹായിക്കുന്നു.
മുടിയും നഖവും
പലരും വീട്ടിനുള്ളില്‍ തന്നെ മുടിയും നഖവും ഇടുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. ഇതിന്റെ ശാസ്ത്രീയ വശം മുടി പറന്ന് ഭക്ഷണത്തിലും മറ്റും വീഴുന്നത് കൊണ്ടാണ്. എന്നാല്‍ ഇത് വീട്ടില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ നഖം എടുത്ത് വായിലിടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ഒരിക്കലും വീട്ടിനകത്ത് നഖവും മുടിയും ഇടാതിരിക്കാന്‍ ശ്രദ്ധിക്കാം.
വീട്ടില്‍ ചെരിപ്പിടരുത്
പലരുടേയും ശീലമാണ് ഇത്, വീട്ടിനുള്ളില്‍ ചെരിപ്പിട്ടു നടക്കുന്നത്. ഇത് പലപ്പോഴും പല വിധത്തില്‍ നെഗറ്റീവ് എനര്‍ജിയെ നമ്മുടെ വീട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ഒരിക്കലും വീട്ടിനുള്ളില്‍ ചെരിപ്പിട്ട് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുകയാണ് ചെയ്യുന്നത്.
മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടരുത്
മുഷിഞ്ഞ വസ്ത്രങ്ങള്‍ ഒരിക്കലും വീട്ടില്‍ കൂട്ടിയിടരുത്. ഇത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. അതുകൊണ്ട് ഒരിക്കലും നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്ന ഇത്തരം കാരണങ്ങള്‍ ഉണ്ടാക്കരുത്. ഇത് ഏത് വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.