സാധാരണക്കാരന്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലെ ചിന്ത എങ്ങനെ ചെലവ് കുറയ്ക്കാം എന്ന് തന്നെയാണ്. നിര്‍മ്മാണ ചെലവ് എല്ലാവര്‍ക്കും കുറയ്ക്കാന്‍ സാധിക്കും എന്നാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിച്ചാല് മാത്രമേ അത് സാധിക്കൂ.
വീട് നിര്‍മ്മാണത്തില്‍ ചിലവ് കുറച്ച് നമ്മുടെ ബഡ്ജറ്റിനനുസരിച്ച് പണിയാവുന്നതേയുള്ളൂ. ഒരു പ്ലോട്ട് കണ്ടെത്തുമ്പോള്‍ റോഡിനടുത്ത് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യതയുമുള്ള പ്ലോട്ട് കണ്ടെത്താന്‍ ശ്രമിക്കണം. റോഡ് സൗകര്യമുളള പ്ലോട്ടാണെങ്കില്‍ നിര്‍മ്മാണ സാധനങ്ങളുടെ കടത്തുകൂലി ലാഭിക്കാം. സമീപത്ത് വൈദ്യുതി ലൈനുണ്ടെങ്കില്‍ കണഷന്‍ ഇനത്തിലും പണം ലാഭിക്കാം.
ജല ലഭ്യതയുള്ള പ്ലോട്ടാണെങ്കില്‍ വാട്ടര്‍ കണഷന്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുമില്ല. അടുത്തപണി ഒരു ഡിസൈന്‍ കണ്ടെത്തുകയാണ് നമ്മുടെ ബഡ്ജറ്റിനനുസരിച്ചുള്ള ഡിസൈന്‍ വേണം കണ്ടെത്താന്‍. ഇല്ലെങ്കില്‍ അവസാനം എല്ലാം റെഡി ആയ ശേഷം ബഡ്ജറ്റ് ഒതുങ്ങുന്നില്ല എന്നു പറഞ്ഞു പരക്കം പായേണ്ടി വരും.
വീടിന്‍റെ നിര്‍മ്മാണത്തിനിടയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒഴിവാക്കുക. അത്തരം ഉപദേശങ്ങള്‍ ചിലപ്പോള്‍ നമ്മുട ചിലവ് കൂട്ടുന്നതിന് ഇടയാക്കും. വാസ്തുനിയമങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ ഒരു വിദഗ്ദ്ധനെ കണ്ട് ഉപദേശം തേടേണ്ടതാണ്. പക്ഷേ വിദഗ്ദ്ധന്‍റെ ഉപദേശം തേടേണ്ടത് ഡിസൈനിംഗ് ഘട്ടത്തിലാണ് അല്ലാതെ നിര്‍മ്മാണ ഘട്ടത്തിലല്ല എന്നു ഓര്‍ക്കുക.
നിര്‍മ്മാണഘട്ടത്തിലാണെങ്കില്‍ ചിലവ് കൂട്ടും. വീടിന്‍റെ ഭാവിയിലെ മെയിന്‍റനന്‍സ് ചെലവ്കൂടി കണക്കിലെടുത്ത് വേണം വീടിന്‍റെ വലുപ്പം നിശ്ചയിക്കാന്‍. ഇത്തരം കാര്യങ്ങള്‍ ഒക്കെ വീട് നിര്‍മ്മിക്കുനതിനു മുമ്പ് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്.