കുറഞ്ഞ ചിലവില്‍ പൂന്തോട്ടം നിര്‍മ്മിക്കാം

0
269

ചെടികള്‍ നടുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ പലര്‍ക്കും സ്ഥല പരിമിതി കാരണം പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. നല്ല പൂക്കളുള്ള ഒരു പൂന്തോട്ടം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിക്കുന്ന പൂക്കള്‍ ഉള്ള ഒരു പൂന്തോട്ടം എങ്ങനെ നിര്‍മ്മിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? തുടര്‍ന്ന്‍ വായിക്കൂ..

സ്ഥലം വൃത്തിയാക്കുക

പൂക്കള്‍ ഉള്ള തോട്ടം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ സ്ഥലം വൃത്തിയാക്കുക എന്നതാണ്.അഴുക്കും,ഉണങ്ങിയ ഇലകളും എല്ലാം നീക്കി മരങ്ങളും ആവശ്യമുള്ള ചെടികളും മാത്രം അവശേഷിപ്പിക്കുക.

അനുഭവസമ്പത്തു നേടുക

നല്ലൊരു പൂന്തോട്ടം നിര്‍മ്മിക്കാനായി പല വിധത്തിലും അറിവുകള്‍ നേടാനാകും.ഇന്‍റര്‍നെറ്റ്,ബുക്കുകള്‍ വായിക്കുക,കൂട്ടുകാരോടും വിദഗ്ദ്ധരോടും സൂര്യപ്രകാശം,വെള്ളം,എന്നിവയെക്കുറിച്ചു ചോദിച്ചു മനസിലാക്കുക.ചില ക്‌ളാസുകളില്‍ പങ്കെടുത്തു അനുഭവസമ്പത്തു നേടുക

വിശദമായ പ്ലാന്‍ ഉണ്ടാക്കുക

ചെടികളോ പൂക്കളോ വളര്‍ത്തുന്നതിന് മുന്‍പ് വിശദമായ പ്ലാന്‍ തയ്യാറാക്കുക.എന്തൊക്കെ,എപ്പോള്‍ ചെയ്യണം, ബഡ്ജറ്റ് എന്നീ എല്ലാ വിവരങ്ങളും പേപ്പറില്‍ എഴുതി വയ്ക്കുക. പ്ലാന്‍ ചെയ്ത ശേഷം പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം നിങ്ങള്‍ക്ക് ബഡ്ജറ്റിന് അനുസരിച്ചുള്ള പൂന്തോട്ടം ഉണ്ടാക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് നല്ലൊരു വഴികാട്ടിയാകും

ചെറിയ പ്ലാനോട് കൂടി തുടങ്ങുക

നിങ്ങള്‍ പൂക്കളെയും പൂന്തോട്ടത്തെയും ചെടികള്‍ നടുന്നതിനെയും സ്നേഹിക്കുന്നുവെങ്കില്‍ ചെറിയ ലളിതമായ പ്ലാനില്‍ തുടങ്ങുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ചെറിയ മുറി അല്ലെങ്കില്‍ സമചതുര സ്ഥലം ഉണ്ടെങ്കില്‍ എപ്പോഴും പൂക്കുന്നതും അല്ലാത്തതുമായ ചെടികള്‍ നടാവുന്നതാണ്. അല്ലെങ്കില്‍ അരികിലോ ചില ബോക്സുകളിലോ ബോട്ടിലുകളിലോ പൂക്കുന്ന ചെടികള്‍ നടാവുന്നതാണ്.
ആവശ്യത്തിന് വെളിച്ചവും തണലും നല്‍കുക

വര്‍ഷത്തില്‍ മിക്കവാറും കാലാവസ്ഥ മാറുന്നതിനാല്‍ സൂര്യപ്രകാശവും തണലും ആവശ്യത്തിന് ലഭ്യമാക്കണം.കെട്ടിടങ്ങളുടെ കൂര കാറ്റ്,വെയില്‍, മഴ ചൂട് എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കും. സൂര്യപ്രകാശം വേണമെന്നുള്ള ചെടികള്‍ക്ക് ധാരാളം വെള്ളം നല്‍കാനും ശ്രമിക്കുക

നല്ല മണ്ണ് ഒരുക്കുക

ധാരാളം പൂക്കള്‍ ലഭിക്കാന്‍ മണ്ണ് പ്രധാനമാണ്.ഓരോ ദിവസവും നിങ്ങള്‍ക്ക് മണ്ണ് മെച്ചപ്പെടുത്താം. പാറപൊടിഞ്ഞ മണ്ണ്,ആഴം കുറഞ്ഞ മണ്ണ്, വെള്ളത്തിനടിയിലെ മണ്ണ് എന്നിവ പൂക്കള്‍ വളരാന്‍ ധാരാളം പോഷകങ്ങള്‍ ചെടിക്ക് കൊടുക്കുന്നു. വിത്തുകള്‍ നട്ടു നിങ്ങള്‍ക്ക് ചെറിയ അളവില്‍ മണ്ണ് പരിശോധിക്കാവുന്നതാണ്

ആവശ്യത്തിന് വെള്ളം

ചെടികളെ സ്നേഹിക്കുന്നവര്‍ക്ക് വെള്ളം അതിന് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു അറിയാം.മണ്ണ് ഈര്‍പ്പമുള്ളതായാല്‍ പൂക്കള്‍ ധാരാളം ലഭിക്കും. ലാന്‍ഡ്സ്കേപ്പ് ചെയ്യുന്നതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ അറിവ് ലഭിക്കും.

കുഴിക്കുക /ഡിഗ്ഗിങ്

നിങ്ങള്‍ക്ക് അതിരുകള്‍,വെള്ളം,വേലി ,ആവശ്യത്തിന് സ്ഥലം എന്നിവ ഉണ്ടെങ്കില്‍ കുഴിക്കാന്‍ തുടങ്ങിക്കൊള്ളൂ. 10 ഇഞ്ച് ആഴത്തില്‍ കുഴിച്ചു കല്ലുകളും പാറകളും മാറ്റുക.മണ്ണ് വളക്കൂറു ഉള്ളത് അല്ലെങ്കില്‍ പോഷകങ്ങള്‍ ഉള്ള കമ്പോസ്റ്റ് ചേര്‍ക്കുക.കുറച്ചു പുല്ലും മണലും ചേര്‍ക്കാവുന്നതാണ്.

മുകുളങ്ങള്‍ മുറിക്കുക

കൃത്യമായ ഇടവേളകളില്‍ മുകുളങ്ങള്‍ മുറിച്ചു വിടുന്നത് ചെടികളെ വേഗത്തില്‍ വളരാന്‍ സഹായിക്കും.ഓരോ ഘട്ടത്തിലും മണ്ണില്‍ പോഷകങ്ങള്‍ കൂട്ടാനും മണ്ണ് മെച്ചപ്പെടുത്താനും ശ്രദ്ധിക്കുക.വര്‍ഷത്തില്‍ പൂക്കുന്ന ചെടികളും പൂന്തോട്ടത്തില്‍ നടുക. തുടക്കക്കാര്‍ക്ക് നല്ല പൂന്തോട്ടം നിര്‍മ്മിക്കാന്‍ ഇത് ഉത്തമമാണ്

LEAVE A REPLY

Please enter your comment!
Please enter your name here