കുറഞ്ഞ ചെലവില്‍ വീട് അലങ്കരിക്കാം

0
256

എല്ലാവര്‍ക്കും അവരവരുടെ വീട് കുറഞ്ഞ ചെലവില്‍ ഡിസൈനര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ ഇത് എങ്ങനെ ചെയ്യും, ഇത് ബുദ്ധിമുട്ടുള്ളതാണോ, വീട് അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം, എന്നിങ്ങനെ നൂറുകൂട്ടം സംശങ്ങളായിരിക്കും. ചെലവ് കുറഞ്ഞ രീതിയില്‍ അത്ഭുതകരമായി വീട് എങ്ങനെ അലങ്കരിക്കാം എന്ന് നോക്കാം.

നിങ്ങളുടെ സ്ഥലത്തിന് യോജിച്ച ഡിസിസിവി സ്റ്റൈല്‍ തെരഞ്ഞെടുക്കുക

കുറഞ്ഞ ചെലവില്‍ വീട് അലങ്കരിക്കാന്‍ ആദ്യം അലങ്കാരം ഇതാണ്.ശരിയായ ഡിസിസിവി സ്റ്റൈല്‍ ആള്‍ക്കാരെ സ്വാധീനിക്കും. ആഡംബരം നിറഞ്ഞതോ, മോഡേണോ, ക്ലാസ്സിക്, അല്ലെങ്കില്‍ യൂണിക് സ്റ്റയില്‍ നിങ്ങള്‍ക്ക് വീട് അലങ്കരിക്കാനായി തെരഞ്ഞെടുക്കാം.

നിങ്ങളുടെ ഡിസിസിവ് സ്റ്റയില്‍ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ റൂം കളറിന് യോജിച്ച ശരിയായ ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുക.വീടിന്‍റെ സ്ട്രകച്ചറിന് യോജിച്ച സ്റ്റയില്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ലളിതവും മോഡേണും ആയ സ്ട്രക്ച്ചര്‍ വേര്‍ബോസ് ആര്‍ച് റീബ്ബും ധാരാളം വക്കുകള്‍ ഉള്ള സ്ഥലത്തു യോജിക്കില്ല.

ലൈറ്റിംഗ്

നിങ്ങളുടെ വീടിന്‍റെ സ്ഥലത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ലൈറ്റിങ്. നിങ്ങളുടെ താല്പര്യം,വിനോദം,എന്നിവയ്ക്കനുസരിച്ചു റൊമാന്‍റിക്,മോഡേണ്‍,അല്ലെങ്കില്‍ ആഡംബര സ്റ്റൈയിലുകള്‍ എന്നിവയ്ക്കനുസരിച്ചുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കണം.

എന്നാല്‍ പല വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള ലാമ്പുകള്‍ അലങ്കരിക്കാനായി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.ചെറിയ സ്പെയിസില്‍ ചില ലൈറ്റുകള്‍ ഉറപ്പിക്കാവുന്നതാണ്.

ചെടികള്‍

മുറികളില്‍ ചെടികള്‍ വയ്ക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ഇതിന് ജീവിക്കാനായി ദിവസവും വളരെ കുറച്ചു ജലം മതിയാകും.നിങ്ങള്‍ കൂടുതല്‍ സംരക്ഷിക്കേണ്ട ആവശ്യവും ഇല്ല. പച്ച ഇലകള്‍ ഉള്ള ചെടികള്‍ കൂടുതല്‍ പ്രയോജനവും നല്‍കുന്നു. ഉദാഹരണത്തിന് മുറികള്‍ കൂടുതല്‍ ഫ്രഷും ഉര്‍ജ്ജമുള്ളതുമാക്കുന്ന കറ്റാര്‍വാഴ,പീസ് ലില്ലി, ഗെര്‍ബേര ഡെയ്സി എന്നിവ ആരോഗ്യത്തിനും നല്ലതാണ്.

ചുമരുകളിലെ പെയിന്‍റിംങ്

വലിയ പണച്ചെലവില്ലാതെ വീട് മനോഹരവും പുതിയതുമാക്കാനുള്ള വഴിയാണ് പെയിന്‍റിംങ്. നിങ്ങളുടെ വ്യക്തിത്വത്തിനും താല്പര്യത്തിനും അനുസരിച്ചു ശരിയായ നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. നിറങ്ങള്‍ക്ക് ഡെക്കറേഷന് വലിയ പങ്ക് വഹിക്കാനാകും.നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതും മാച്ച്‌ ചെയ്യുന്നതുമായ നിറങ്ങള്‍ തെരഞ്ഞെടുക്കുക. ഡെക്കറേഷന് യോജിച്ച പെയിന്‍റിംങ് അല്ലെന്നു തോന്നുകയാണെങ്കില്‍ വാള്‍പേപ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

റഗ്‌സും കര്‍ട്ടനും

നിങ്ങളുടെ തറകള്‍ അഴുക്കാകാതിരിക്കാനും കുറച്ചു ഫര്‍ണിച്ചര്‍ ഉണ്ടെങ്കില്‍ ശൂന്യത തോന്നാതിരിക്കാനും റഗ്സ് സഹായിക്കും. ശരിയായ നിറത്തിലുള്ള റഗ്സ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശരിയായ സ്ഥലത്തു അതായത് അടുക്കളയ്ക്ക് സമീപം ,അല്ലെങ്കില്‍ ബാത്ത് റൂമിന് സമീപം ഇടാന്‍ ശ്രദ്ധിക്കുക.

വീടിനെ കൂടുതല്‍ മനോഹരവും ആകര്ഷകവുമാക്കുന്ന മറ്റൊന്നാണ് കര്‍ട്ടനുകള്‍.ബ്രൈറ്റ് ആയ കര്‍ട്ടനുകള്‍ മുറികള്‍ക്ക് വലിപ്പവും തെളിച്ചവും നല്‍കും. കൂടുതല്‍ അതിശയകരമായ രീതിയില്‍ വേണമെങ്കില്‍ എക്സ്ട്രാ ലോങ്ങ് കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്. കര്‍ട്ടനും റഗ്‌സും വളരെ ചെലവില്ലാത്തതും എന്നാല്‍ വീടിനെ കൂടുതല്‍ അലങ്കരിക്കാന്‍ സഹായിക്കുന്നവയുമാണ്.

ഫര്‍ണിച്ചറുകള്‍

അലങ്കാരത്തിന് പ്രധാനപ്പെട്ട മറ്റൊരു ഘടകം ഫര്‍ണിച്ചറുകള്‍ ആണ്. നിങ്ങളുടെ സ്റ്റെയിലിന് യോജിക്കുന്ന ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുക. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ പുതിയവയെക്കാള്‍ വളരെ ചെലവ് കുറഞ്ഞ വിലയില്‍ ലഭ്യമാണ്.

ഇതിന് യോജിച്ച പെയിന്‍റ് കൂടെ തെരഞ്ഞെടുത്താല്‍ മതിയാകും. മിക്സിങ് ഫര്‍ണിച്ചറുകള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. ഇത് നിങ്ങളുടെ മുറികളെ കൂടുതല്‍ പ്രത്യേകത ഉളളതാക്കും