ഫ്ലോറിംഗിനെ പറ്റി അറിയേണ്ട കാര്യങ്ങള്‍

0
243

വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.

മെറ്റീരിയലിന്‍റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം ഫ്ലോറിംഗ് ആരംഭിക്കാന്‍. വീടിന്‍റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഫ്ലോറിംഗിനും പ്രാധാന്യം നല്‍കണം. ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ടൈലിന് അനുസൃതമായി മുറികളുടെ വലുപ്പം തീരുമാനിക്കുകയാണെങ്കില്‍ മെറ്റീരിയല്‍ നഷ്ടം ഒരു പരിധിയില്‍ കവിയാതെ നോക്കാം.

Related image

ആധുനിക വീടുകളില്‍ വെട്രിഫൈഡ് ടൈലുകളാണ് താരം. ആധുനിക ഡിസൈന്‍ തീമുകള്‍ക്കനുസൃതമായി മാര്‍ബിള്‍, വുഡ്, ടൈല്‍ തുടങ്ങി പല മെറ്റീരിയലുകളും ആളുകള്‍ വീടുപണിയുമ്പോള്‍ തിരഞ്ഞെടുക്കാറുണ്ട്. ആഡംബര ഫ്ലോറിംഗുകളില്‍ ഡിമാന്റ് വുഡന്‍ ഫ്ലോറിംഗിനാണ്. വുഡന്‍ ഫ്ലോറിംഗില്‍ ഏറ്റവും ചിലവുകുറഞ്ഞ വിഭാഗം ഇതാണ്.

ഇതിനായി ഇറക്കുമതി ചെയ്ത മെറ്റീരിയല്‍സ് വിപണിയില്‍ ലഭ്യമാണ്. ഗുണ നിലവാരമുള്ള ഫ്ലോറിംഗ് തിരഞ്ഞെടുക്കണം. വീടിന്‍റെ ഡിസൈനിംഗില്‍ വന്ന പുതു തലമുറ മാറ്റങ്ങളെ ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ ആധുനിക ഫ്ലോറിംഗ് മെറ്റീരിയല്‍സുകള്‍ക്ക് കഴിയുന്നുണ്ട്. ഗ്രാനൈറ്റും മാര്‍ബിളും ടൈല്‍സും എല്ലാം ഇക്കാലത്തെ പുതുഡിസൈനിംഗില്‍ തിളങ്ങുന്നുണ്ട്.

Image result for home flooring ideas

വീട് ഫ്ലോറിംഗ് ചെയ്യുമ്പോൾ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഏതു ടൈപ്പ് മെറ്റീരിയൽ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഈ മെറ്റീരിയൽസിന്റെ ഗുണദോഷങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടാവണം. ഗ്രാനൈറ്റ് ഫ്ലോറിംഗ് ഒരു മികച്ച ഓപ്ഷൻ ആണ്. ഇത് കേടുപാടുകളില്ലാതെ ദീർഘകാലം നിലനിൽക്കും. പെട്ടന്ന് പൊട്ടി പോവില്ല. പോളിഷ്ഡ് ആയ വലിയ സ്ലാബുകളായി കിട്ടുന്നത് കൊണ്ട് എളുപ്പം വിരിക്കാൻ കഴിയും. ആളുകൾ കൂടുതൽ ഉപയോഗിക്കുന്ന ഏരിയകളിൽ ഗ്രാനൈറ്റ് ഫ്ലോറിംഗ് ചെയ്യുന്നതാണ് നല്ലത്.

വിട്രിഫൈഡ് ടൈലുകളെ പോലെ ഗ്രാനൈറ്റ് കറയെ പെട്ടന്ന് വലിച്ചെടുക്കില്ല. അത് കൊണ്ട് തന്നെ പെട്ടന്ന് വൃത്തിയാക്കാൻ സാധിക്കും. സിറ്റ്-ഔട്ട്‌, ലിവിംഗ് റൂം, അടുക്കള എന്നിവിടങ്ങളിൽ വിരിക്കാം. കോണിപ്പടികളിൽ സ്ലാബുകൾ ആയി വിരിക്കാം. ഭാരമുള്ള വസ്തുകൾ കയറ്റുമ്പോഴും ഇറക്കുമ്പോഴും തട്ടി അരിക് പൊട്ടി പോകും എന്ന പേടി വേണ്ട.

Related image

വിട്രിഫൈഡ് ടൈലുകൾ ഇന്ന് വളരെ ജനകീയമാണ്. താരതമ്യേന വില കുറവാണ് എന്നുള്ളതാണ് ഒരു പ്രധാന കാരണം. ഇത് പെട്ടന്ന് വിരിക്കാൻ പറ്റും എന്നതും വൃത്തിയാക്കാൻ എളുപ്പമാണ് എന്നുള്ളതും ഇതിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു. എന്നാൽ വീടിന്റെ എല്ലാ ഏരിയയിലും ഇത് പാകുന്നത് ബുദ്ധിയല്ല. കാരണം പെട്ടന്ന് കറ പിടിക്കും എന്നത് തന്നെ.

പൊട്ടലുകൾ ഉണ്ടാവാനും സാധ്യത കൂടുതൽ ആണ്.  കൂടാതെ പെട്ടന്ന് സ്ക്രാച് വീഴും എന്നൊരു ദോഷം കൂടി ഉണ്ട്. അത് കൊണ്ട് തന്നെ അടുക്കള പോലെ റഫ് യൂസ് ഉള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാതിരിക്കുക. നാനോ കോട്ടിംഗ് ഉള്ള വിട്രിഫൈഡ് ടൈലുകൾക്ക് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഇല്ലെന്നാണ് പറയുന്നത്.