വീട്ടിലൊരുക്കാം പാര്‍ട്ടി സ്പേസ്

0
266

ഒരു ഗെറ്റ് ടുഗതര്‍ സ്പേസ് അല്ലെങ്കില്‍ പാര്‍ട്ടി സ്പേസ് എന്നത് ഇന്നത്തെ വീടുകളില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഇത് ഒരു നല്ല കാര്യവുമാണ്. തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയും. പാര്‍ട്ടി സ്പേസ് ഒരുക്കുന്നതിന് പ്രത്യേകം സ്ഥലം ഒന്നും കണ്ടു പിടിക്കേണ്ട ആവശ്യമില്ല. റൂഫ്‌ടോപ് തന്നെ ധാരാളം. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്‌ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്‌പേസാക്കി മാറ്റിയാണ് പാര്‍ട്ടി സ്‌പേസുകള്‍ ഒരുക്കുന്നത്. സ്വകാര്യത കൂടി പരിഗണിക്കുമ്ബോള്‍ പാര്‍ട്ടി സ്‌പേയ്‌സാക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഇടം കൂടിയാണ് ഇവിടം.

സ്‌ട്രെസ് വര്‍ക്ക് ചെയ്ത് മേല്‍ക്കൂരയിട്ടോ ഓപ്പണാക്കി നിലനിര്‍ത്തിയോ റൂഫ്‌ടോപ്പില്‍ പാര്‍ട്ടി സ്‌പേസ് ഒരുക്കാം. ഗാതറിങ്ങ് സ്‌പേസിന്‍റെ ആംപിയന്‍സ് റൂഫ്‌ടോപ്പിന് സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഈയൊരു ഇടമൊരുക്കുമ്ബോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ശാന്തതയും സന്തോഷവും പകരേണ്ട ഇടമെന്ന നിലയില്‍ ഗാര്‍ഡനിംഗും ലാന്‍ഡ്‌സ്‌കേപ്പിങ്ങുമാണ് ഇവിടെ ഹൈലൈറ്റായി വരേണ്ടത്. റൂഫ്‌ടോപ്പിന്‍റെ തറയില്‍ പുല്‍ത്തകിടി ഒരുക്കി ലാന്‍ഡ്‌സ്‌കേപ്പിനെ ഹരിതാഭമാക്കാം.

അനുയോജ്യമായ വിധത്തില്‍ ഗാര്‍ഡന്‍ കൂടിയൊരുക്കി ലാന്‍ഡ്‌സ്‌കേപ്പിന്‍റെ മനോഹാരിത കൂട്ടുന്നത് പാര്‍ട്ടി സ്‌പെയ്‌സിന് സവിശേഷമായ ഫീല്‍ പകര്‍ന്നു നല്‍കും. പ്രധാനമായും വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഇതിന് ഉപയോഗിക്കുന്നത്. കാഴ്ചയിലുള്ള ഭംഗിയും പരിപാലനം കുറവാണെന്നതുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പ്രധാന സവിശേഷത. റൂഫ് ടോപ്പിന്‍റെ തുറസ്‌സായ ഓപ്പണുകള്‍ അര്‍ദ്ധസുതാര്യമാക്കാനും വെര്‍ട്ടിക്കിള്‍ ഗാര്‍ഡനുകള്‍ പ്രയോജനപ്പെടും. ഇതിലൂടെ പാര്‍ട്ടി സ്‌പേസിന് സ്വകാര്യത കൂടി ഉറപ്പിക്കാന്‍ സാധിക്കും. ഓക്‌സിജന്‍ നന്നായി പുറത്തുവിടുന്ന ചെടികള്‍ തിരഞ്ഞെടുത്താല്‍ പാര്‍ട്ടി സ്‌പെയ്‌സിനെ നല്ലൊരു ഓക്‌സിജന്‍ സോണ്‍കൂടിയാക്കി മാറ്റാന്‍ സാധിക്കും.

പാര്‍ട്ടി സ്‌പേസിനെ സംബന്ധിച്ച്‌ ബാര്‍ബിക്യു ഏരിയ പ്രധാനമാണ്. പാര്‍ട്ടി സെപേസ് ഡിസൈന്‍ ചെയ്യുന്നതിന് മുമ്പായി തന്നെ ബാര്‍ബിക്യു ഏരിയ എവിടെ വേണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഗ്യാസിലും കോളിലും ഇലക്‌ട്രിസിറ്റിയിലും ഉപയോഗിക്കാവുന്ന ബാര്‍ബിക്യു വിപണിയില്‍ ലഭ്യമാണ്. അതോടൊപ്പം ഗാര്‍ഡന്‍ ഫീല്‍ സമ്മാനിക്കുന്ന ചെറിയ കുടകളെല്ലാം ഇവിടെ സെറ്റ് ചെയ്യുന്നത് കാഴ്ചാനുഭവത്തെ മനോഹരമാക്കും.

ചെറിയൊരു വാഷ് ബെയ്‌സിനും കണ്ണാടിയുമെല്ലാം പാര്‍ട്ടി ഏരിയയില്‍ സെറ്റ് ചെയ്ത് കൊടുക്കുന്നത് പാര്‍ട്ടി ഏരിയയെ കൂടുതല്‍ ഫങ്ഷണലാക്കി മാറ്റും. ഗാര്‍ഡനുകളുടെ മനോഹാരിതയെ തിളക്കമുള്ളതാക്കാന്‍ അനുയോജ്യമായ ലൈറ്റിംഗ് ഒരുക്കുന്നത് പാര്‍ട്ടി ഏരിയയ്ക്ക് പുതുമയുള്ള ഫീല്‍ പകര്‍ന്നു നല്‍കാന്‍ സഹായകമാകും. ഇതിനായി ടവര്‍ലൈറ്റുകളെല്ലാം ഉപയോഗപ്പെടുത്താറുണ്ട്.

എക്‌സ്റ്റീരിയറിലെ പാര്‍ട്ടി സ്‌പേസ്

കുറച്ചു കൂടി വിശാലമായ കോര്‍ട്ട്‌യാര്‍ഡ് ഉള്ളവര്‍ എക്‌സ്റ്റീരിയറും പാര്‍ട്ടിസ്‌പേസാക്കി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിസിബിളായ ഇടമെന്ന നിലയില്‍ ഇന്റീരിയറില്‍ ഒരുക്കുന്ന പാര്‍ട്ടി സ്‌പേസ് സ്വഭാവികമായിരിക്കുന്നതാണ് ഭംഗി. ബുദ്ധബാംബൂസെല്ലാം വച്ചുപിടിപ്പിച്ചാല്‍ ഈ ഇടത്തിന് സ്വഭാവിക കാഴ്ചാനുഭവം ഉണ്ടാകുന്നതിനൊപ്പം സ്വകാര്യത ഉറപ്പിക്കാനും സാധിക്കും. ബാര്‍ബിക്യൂ സെറ്റ് ചെയ്യാനുള്ള സൗകര്യപ്രദമായ ഇടവും മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. എക്‌സ്റ്റീരിയര്‍ ആയതിനാല്‍ തന്നെ തറയില്‍ സ്വഭാവിക ബാര്‍ബിക്യു ഒരുക്കാന്‍ സാധിക്കും.

ഊരിമാറ്റാന്‍ സാധിക്കുന്ന മേല്‍ക്കൂരകള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ തന്നെ എക്‌സ്റ്റീരിയര്‍ പാര്‍ട്ടി ഏരിയയ്ക്ക് ചൂടില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം ഒരുക്കാന്‍ കൂടുതല്‍ എളുപ്പം സാധിക്കും. മടക്കിയൊതുക്കിവക്കാന്‍ സഹായിക്കുന്ന ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ സൗകര്യപ്രദമാണ്. ആളുകള്‍ കൂടുതലായി ഇടപഴകുന്ന ഇടമെന്ന നിലയില്‍ തറയില്‍ ഉപയോഗിക്കുന്ന പുല്ലിന്‍റെ ഗുണമേന്മയും പ്രധാനമാണ്. ടര്‍ഫുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബാംഗ്ലൂര്‍ ഗ്രാസ് പാര്‍ട്ടി ഏരിയയില്‍ വിരിക്കുന്നത് ഗുണപ്രദമാണ്. മെയിന്‍റനന്‍സ് എളുപ്പമാക്കുന്നതിനൊപ്പം ബാംഗ്ലൂര്‍ ഗ്രാസ് ഈടോടെ ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here